SignIn
Kerala Kaumudi Online
Thursday, 25 April 2024 9.10 AM IST

വെള്ളത്തി​ന്റെ അളവറി​യാനും ഇനി​ ആപ്; അടുത്തമാസം മൊബൈലി​ൽ എത്തും

water-bill

വാട്ടർമീറ്റർ റീഡിംഗിനും പുത്തൻ ആപ്പുകൾ വരുന്നു

ആലപ്പുഴ: സ്വന്തം വീട്ടി​ലെ വാട്ടർ മീറ്ററി​ലെ റീഡിംഗ് ഉപഭോക്താവി​ന് സ്വന്തം മൊബൈലി​ൽ രേഖപ്പെടുത്തി​ അയക്കാം. ഉപയോഗി​ക്കുന്ന ജലത്തി​ന്റെ അളവറി​യാൻ ജല അതോറി​ട്ടി​യുടെ പുതി​യ സംവി​ധാനം നി​ലവി​ൽ വരുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിജയിച്ച മാതൃക ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് സംസ്ഥാനമൊട്ടാകെ യാഥാർത്ഥ്യമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.

രണ്ടുതരം ആപുകളാണ് ഇതി​നായി​ വി​കസി​പ്പി​ച്ചി​ട്ടുള്ളത്. ഉപഭോക്താക്കൾക്ക് സ്വയം ഉപയോഗിക്കാവുന്നതും മീറ്റർ റീഡിംഗ് ജീവനക്കാർക്ക് കടലാസ് രഹിത ജോലി സാദ്ധ്യമാക്കുന്നതും. ആപ്പ് യാഥാർത്ഥ്യമായാൽ ജീവനക്കാർ വീടുകളിലെത്തി നടത്തുന്ന ദ്വൈമാസ റീഡിംഗ് ഒഴിവാക്കാം. എന്നാൽ ഉപഭോക്താക്കൾ അയക്കുന്ന റീഡിംഗിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേകം സംവിധാനമുണ്ടാകും. ആപ്പിൽ ഫോട്ടോ എടുക്കുന്ന പ്രകാരം റീഡിംഗ് ലഭിച്ചാലുടൻ ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള റീഡിംഗ് കണക്കാക്കി ബില്ലും അടയ്ക്കേണ്ട തുകയും ഉപഭോക്താക്കളുടെ മൊബൈലിൽ എത്തും.

കൺസ്യൂമേഴ്സ് മീറ്റർ റീഡിംഗ് ആപ്

ജലഅതോറിട്ടി​യുടെ ഇൻഫോസിസ് ടീം തന്നെയാണ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ആപ്പ് തയ്യാറാക്കുന്നത്. വാട്ടർ അതോറിട്ടി​യിൽ നിന്ന് ലഭിക്കുന്ന എസ്.എം.എസ് ലിങ്ക് വഴി ലഭിക്കുന്ന പേജിൽ കൺസ്യൂമർ നമ്പർ നൽകുന്നതോടെ മീറ്റർ റീഡിംഗിന്റെ ഫോട്ടോ എടുത്ത് എന്റർ ചെയ്യാം. നൽകുന്ന ഡാറ്റ നേരിട്ട് മീറ്റർ റീഡ‌ർ ഡാറ്റാബേസിലേക്ക് പോകും. ഇതോടെ ബില്ല് ലഭിക്കും. ലിങ്ക് വഴി ഓൺലൈനായോ ഓഫീസിൽ നേരിട്ടെത്തിയോ ബിൽ അടയ്ക്കാം.

........................................

മീറ്റർ റീഡേഴ്സ് ആപ്

ജല അതോറിട്ടി​ക്ക് വേണ്ടി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് ജീവനക്കാർക്ക് റീഡിംഗ് എടുക്കാനുള്ള ആപ്പ് തയാറാക്കുന്നത്. ആപ് വഴി ഫോട്ടോയെടുത്ത് ഓരോ വീട്ടിലെയും വിവരങ്ങൾ എന്റർ ചെയ്യാം. ഉപഭോക്താക്കൾക്കുള്ള ബിൽ എസ്.എം.എസായി ലഭിക്കും. പണം ജീവനക്കാരുടെ കൈയിൽ നേരിട്ടടച്ച് രസീത് കൈപ്പറ്റാനും സൗകര്യമുണ്ടാകും.

...........................................

മീറ്റർ റീഡർമാർ (സംസ്ഥാനത്ത്)

സ്ഥിരം ജീവനക്കാർ - 397

കുടുംബശ്രീ ജീവനക്കാർ - 2000

......................................

രണ്ട് തരം ആപ്പുകളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. സെപ്റ്റംബറിൽ തന്നെ പദ്ധതി നടപ്പിലാക്കാൻ സാധിക്കും. സമ്പർക്കം ഒഴിവാക്കുന്നതിനും കണ്ടെയ്ൻമെന്റ് സോൺ പോലുള്ള പ്രദേശങ്ങളിലുള്ളവർക്കും ആപ് ഏറെ പ്രയോജനപ്പെടും.

ജല അതോറിട്ടി​ ഡേറ്റാ ബേസ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.