SignIn
Kerala Kaumudi Online
Tuesday, 17 May 2022 10.35 AM IST

ജൽ ജീവൻ കുതിക്കുന്നു: കുടിവെള്ളമൊഴുകും വീടുകളിലേക്ക്

v

4 ലക്ഷം കുടുംബങ്ങളിൽ ഉടൻ കുടിവെള്ളമെത്തും

കൊല്ലം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലുള്ള 4 ലക്ഷം കുടുംബങ്ങളിൽ ഉടൻ കുടിവെള്ളമെത്തും. പദ്ധതിയിലൂടെ 71, 231 വീടുകളിൽ നിലവിൽ കുടിവെള്ളം ലഭിക്കുന്നുണ്ട്.

68 പഞ്ചായത്തുകളിലെ പരമാവധി വീടുകളിൽ വെള്ളമെത്തിക്കാൻ 9.38 കോടിയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ 2.35 ലക്ഷത്തിന്റെ പദ്ധതികൾക്ക് കരാറായി.

ശേഷിക്കുന്നവയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ടെണ്ടർ പൂർത്തിയായ ചില പദ്ധതികളുടെ കരാർ വൈകാതെ ഒപ്പിടും. വിതരണ പൈപ്പ് ലൈനുകളിൽ നിന്നു വീടുകളിലേക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ, വാട്ടർ മീറ്റർ, നിലവിലുള്ള സ്രോതസുകളുടെ നവീകരണം, പമ്പ് സെറ്റുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് പദ്ധതിയിലുള്ളത്. ഓരോ പഞ്ചായത്തിലും ആവശ്യമായ കുടിവെള്ള കണക്ഷനുകളുടെയും നവീകരണത്തിന്റെയും പദ്ധതി പ്രത്യേകം തയ്യാറാക്കിയാണ് നിർവഹണം. വാട്ടർ അതോറിട്ടിയാണ് നിർവഹണ ഏജൻസി.

പദ്ധതിയുടെ 45 ശതമാനം തുക വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശ സ്ഥാപനവും വഹിക്കും. ശേഷിക്കുന്ന 15 ശതമാനം ഗുണഭോക്തൃ വിഹിതമാണ്. പഞ്ചായത്തുകളിലാണ് കുടിവെള്ള കണക്ഷനുള്ള അപേക്ഷ നൽകേണ്ടത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

450 രൂപയ്ക്ക് കണക്ഷൻ റെഡി!

പദ്ധതി പ്രദേശങ്ങളിലുള്ളവർക്ക് 450 രൂപ അടച്ചാൽ കുടിവെള്ള കണക്ഷൻ ലഭിക്കും. നിലവിൽ, വിതരണ ലൈനിൽ നിന്ന് വീട്ടിലേക്ക് പൈപ്പ് ലൈൻ ഇടാനും മീറ്റർ സ്ഥാപിക്കാനുമുള്ള ചെലവ് ഗുണഭോക്താക്കൾ വഹിക്കണം. 5000 മുതൽ 10,000 രൂപ വരെ പുതിയ കണക്ഷനെടുക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ചെലവാകുന്നുണ്ട്. വിതരണ പൈപ്പിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം അനുസരിച്ചാണ് ചെലവ് വർദ്ധിക്കുന്നത്. എന്നാൽ ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് ലൈനിന്റെയും മീറ്ററിന്റെയും ചെലവ് ഗുണഭോക്താവ് വഹിക്കേണ്ടതില്ല.

 ₹ 9.38 കോടി: ജൽ ജീവൻ പദ്ധതിയുടെ ആകെ തുക

 4.68 ലക്ഷം: ആകെ ലക്ഷ്യമിടുന്ന കുടിവെള്ള കണക്ഷൻ:

 1.47 ലക്ഷം: പദ്ധതിക്ക് മുമ്പ് ജില്ലയിലെ കുടിവെള്ള കണക്ഷൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.