കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ പരിപാടി സംഘടിപ്പിച്ചു. പതിനഞ്ച് എൻ.എസ്.എസ് വാളണ്ടിയർമാർ പങ്കെടുത്ത ഫ്രീഡം റൺ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷാ ജെ. തറയിൽ ഉദ്ഘാടനം ചെയ്തു. കോളേജ് അങ്കണത്തിൽ നിന്ന് ആരംഭിച്ച ഫ്രീഡം റൺ നഗരസഭ കാര്യാലയം, റെയിൽവേ സ്റ്റേഷൻ, കർബല ജംഗ്ഷൻ വഴി കോളേജിൽ തിരിച്ചെത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോന ജി. കൃഷ്ണൻ, വാളണ്ടിയർമാരായ അനന്തലക്ഷ്മി, നീരജ എന്നിവർ നേതൃത്വം നൽകി.