തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ഇൗ വർഷം
4,500 കോടി രൂപയുടെ വായ്‌പാവിതരണം നടത്തും. കഴിഞ്ഞവർഷം വായ്‌പകൾ 4,147 കോടി രൂപയായിരുന്നു. ഇൗ വർഷം 491 കോടി രൂപയുടെ വരുമാനവും 6.58 കോടി രൂപയുടെ ലാഭവും നേടിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജയ് കൗൾ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ലാഭവിഹിത വിതരണം വേണ്ടെന്ന് വാർഷികയോഗം തീരുമാനിച്ചു. കൊവിഡ് പാക്കേജിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് കേരള സ്‌കീം, വ്യാവസായിക എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കുള്ള പ്രത്യേക പദ്ധതി, നവീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി എന്നീ വായ്‌പാ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ പലിശനിരക്കും ഫാസ്റ്റ് ട്രാക്ക് ലോൺ പ്രോസസിംഗ് സംവിധാനവും അവതരിപ്പിച്ചു.