കോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ തിരുവല്ല സ്വദേശിയെ എക്സൈസ് പിടികൂടി. തിരുവല്ല സ്വദേശിയായ മജേഷിനെയാണ് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തങ്കളം - മലയിൻകീഴ് ബൈപ്പാസ് റോഡിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ്, നിയാസ്, സുനിൽ, ബിജു, ബിന്നി, ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്തിയതിന് ജയിലിലായിരുന്ന പ്രതി രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്ന് ജോസ് പ്രതാപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |