വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്ടറായ എം.എച്ച് 60എസ് കടലിൽ തകർന്നുവീണ് വൈമാനികരെ കാണാതായി. പരമാവധി നാലു പേർ യാത്ര ചെയ്യാറുള്ള എം.എച്ച് 60എസിൽ ഈ സമയം എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലിൽനിന്ന് പറയുന്നയർന്ന ഉടനാണ് കടലിൽ പതിച്ചത്. സാൻഡിയാഗോയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ സംഭവം നടന്നത്. തെരച്ചിൽ പുരോഗമിക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.