കൊച്ചി: പട്ടയഭൂമിയിൽ മരം മുറിച്ച കേസിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കോടതി, മരംകൊള്ളയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. മരംമുറി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
അന്വേഷണം പട്ടയഭൂമിയിൽ നടത്തിയ മരംമുറിയിൽ മാത്രം ഒതുക്കരുതെന്നും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സർക്കാർ ഭൂമിയിലേയും വനഭൂമിയിലേയും മരങ്ങൾ മുറിച്ചു കടത്തിയതും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |