അങ്കമാലി: ഏഴും മൂന്നും വയസുള്ള പെൺമക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യക്കു ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം. എളന്തുരുത്തിയിൽ അഞ്ജു (29) ആണ് രണ്ട് മക്കളെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യക്കു ശ്രമിച്ചത്. അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ നാട്ടുകാർ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിയിൽ വച്ചു തന്നെ കുട്ടികൾ രണ്ടും മരിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ തുടരുന്ന അഞ്ജുവിനെ തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം അങ്കമാലി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നരമാസം മുമ്പ് ഭർത്താവ് ഹൃദയാഘാതം നിമിത്തം മരിച്ചതിനെതുടർന്ന് അഞ്ജു മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |