കൊവിഡ് എന്ന മഹാമാരിയുടെ ദുരിതങ്ങൾക്കിടയിൽ ഒരു ഓണം കൂടി വരവായി. പ്രതിസന്ധികൾ എത്രയുണ്ടെങ്കിലും തങ്ങൾക്കാവുംവിധം ഓണത്തെ വരവേൽക്കാൻ മലയാളി മടിക്കില്ല. ഈ ഉത്സവ സീസണിലും നമ്മുടെ തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്.തിയറ്ററുകൾ നിറഞ്ഞുകവിയേണ്ട കാലങ്ങളാണ് കടന്നുപോകുന്നത്. വേഗം തിയറ്ററുകൾ തുറക്കട്ടെയെന്ന് പ്രത്യാശിക്കാം.കൊവിഡിന്റെ കൂരിരുട്ടിൽ നിന്ന് പ്രകാശപൂർണ്ണമായ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് വേഗം മടങ്ങിവരാനാകട്ടെ . വളരെ വിഭവ സമൃദ്ധമായ ഉള്ളടക്കത്തോടെയാണ് കേരളകൗമുദി ഫ്ളാഷ് മൂവീസ് ഓണപ്പതിപ്പ് നിങ്ങളുടെ കൈകളിൽ എത്തുന്നത്. അഭിനയജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇൗ സെപ്റ്റംബർ പിറന്നാൾ മാസംകൂടിയാണ്.അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഫ്ളാഷ് മൂവീസിന്റെ ഒമ്പതാം പിറന്നാൾ പതിപ്പുകൂടിയാണിത്. ഞങ്ങളോട് സഹകരിച്ചുവരുന്ന എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം മാന്യ വായനക്കാർക്കും,പരസ്യ ദാതാക്കൾക്കും,ഏജന്റുമാർക്കും ചലച്ചിത്ര ലോകത്തെ സർവ്വർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |