SignIn
Kerala Kaumudi Online
Thursday, 26 May 2022 1.02 AM IST

കാത്തിരിപ്പിനൊടുവിൽ ജെയിംസ് ബോണ്ട് വരുന്നു,​ റിലീസ് ഈ മാസം 30ന്

no-time-to-die

നീണ്ട കാത്തിരിപ്പിനൊടുവിൽ ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം ചിത്രം ' നോ ടൈം ടു ഡൈ' ഈ മാസം മുപ്പതിന് ഇന്ത്യയിൽ റിലീസ് ചെയ്യും.ബോണ്ടായി വേഷമിടുന്ന ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തോടെ 007 കുപ്പായം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ബോണ്ട് പ്രേമികൾ വലിയ ആകാംക്ഷയിലാണ്.ഇംഗ്ളിഷിനു പുറമെ ഹിന്ദി, തെലുങ്ക് ,തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. മലയാള പരിഭാഷയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ജെയിംസ് ബോണ്ട് വിരമിക്കുന്നതായാണ് ചിത്രത്തിന്റെ പ്രമേയം.പുതിയ 007 സീക്രട്ട് ഏജന്റിന്റെ ചുമതലയിലേക്ക് ലഷ്ന ലിഞ്ച് അവതരിപ്പിക്കുന്ന നോമി എന്ന കഥാപാത്രം വരുന്നതായാണ് കാണിക്കുന്നത്.വിരമിച്ചശേഷം ബോണ്ടിന് ചില വിഷയങ്ങളിൽ ഇടപെടേണ്ടി വരുന്നതും അതിലെ നാടകീയതയുമാണ് ഇതിവൃത്തം.പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമാണ് ഈ ചിത്രവും.

സ്പെക്ട്രത്തിൽ ബോണ്ടിന്റെ നായികയായി വന്ന ലിയോ സെഡക്സ് ഈ ചിത്രത്തിലും വേഷമിടുന്നുണ്ട്.200 മില്യൺ മുടക്കിയെടുത്ത ചിത്രം അമേരിക്കയിൽ ഒക്ടോബർ ആദ്യവാരമെ റിലീസ് ചെയ്യുകയുള്ളു.സെപ്റ്റംബർ 30 ന് കേരളത്തിൽ തിയറ്ററുകൾ റിലീസ് ചെയ്യാനഉള്ള സാധ്യത വിരളമായതിനാൽ പുതിയ ബോണ്ട് ചിത്രം തിയറ്ററിൽ കാണാൻ വീണ്ടും കാത്തിരിക്കേണ്ടി വരും .ചിത്രം ഒ.ടി.ടി പ്ളാറ്റ്ഫോമിൽ വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ബോണ്ട് ആരാധകർ.കൊവിഡ് കാരണം ചിത്രത്തിന്റെ റിലീസ് പലവട്ടം മാറ്റിവച്ചിരുന്നു.ട്രെയിലർ പുറത്തിറങ്ങിയ ചിത്രത്തിൽ റാമി മാലിക് ഉൾപ്പെട വൻതാരനിര പ്രത്യക്ഷപ്പെടുന്നുണ്ട്.കാരി ജോജി ഫുക്കുംഗയാണ് സംവിധായകൻ.യൂണിവേഴ്സൽ പിക്ച്ചേഴ്സാണ് വിതരണക്കാർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAMESBOND
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.