ബോളിവുഡ് താരം ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നീലച്ചിത്ര നിർമ്മാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. രാജ് കുന്ദ്രയുടെ പ്രൊഡക്ഷൻ കമ്പനി അഡൾട്ട് വീഡിയോകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് ശില്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാൽ നീലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് നടിക്ക് ധാരണ ഉണ്ടായിരുന്നില്ല. അതിനാൽ രാജ് കുന്ദ്രയുടെ അറസ്റ്റ് ശില്പയ്ക്ക് വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്തുവെത്രേ.
ഭർത്താവിൽനിന്ന് കുട്ടികളുമായി അകന്നുകഴിയാനാണ് ശില്പ ആഗ്രഹിക്കുന്നതെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാൽ രാജ് കുന്ദ്രയിൽ നിന്ന് വേർപിരിയാനാണ് ശില്പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരിൽ ജീവനാംശം വാങ്ങാൻ ശില്പ ആഗ്രഹിക്കുന്നില്ല. രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ശില്പ ഷെട്ടി ജോലിയിൽനിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. സൂപ്പർ ഡാൻസ് 4 റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാളാണ് ശില്പ. കുറച്ചുദിവസങ്ങൾക്കുമുൻപ് ഷോയിലേക്ക് തിരികെ എത്തുകയും ചെയ്തു. 2009 ൽ ആയിരുന്നു രാജ് കുന്ദ്രയും ശില്പ ഷെട്ടിയും തമ്മിലുള്ള വിവാഹം. വിയാൻ, സമീഷ എന്നിവരാണ് ഇവരുടെ മക്കൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ് കുന്ദ്രയുടെ നിർമ്മാണ കമ്പനി നീലച്ചിത്രങ്ങൾ നിർമ്മിക്കുന്നുവെന്നും അത് ഒാൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |