കണ്ണൂർ: രാജ്യത്തിന്റെ പൊതു സ്വത്തുക്കളും ആസ്തിയും വിറ്റ് 6 ലക്ഷം കോടി രൂപ സംഭരിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലും പൊതുസ്ഥലങ്ങളിലുമായി 35 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കണ്ണൂർ ആർ.എസ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ അധ്യക്ഷനായി. സി. രവീന്ദൻ, എം. അനിൽ കുമാർ, കെ. ഷാജി, എ. അരവിന്ദകുമാർ, ടി. നാരായണൻ, എൻ. പ്രസാദ് പ്രസംഗിച്ചു. എം.കെ സരോഷ്, എ. പ്രശാന്തൻ, എസ്. രാജു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |