SignIn
Kerala Kaumudi Online
Friday, 19 April 2024 1.31 PM IST

കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കണം,​ തമിഴ്‌നാടിനും കർണാടകത്തിനും കേന്ദ്രനിർദ്ദേശം

kk

ന്യൂഡൽഹി : കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്ന് തമിഴ്‌നാട്, കർണാടക സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 ശതമാനം വരെയാണ്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കണ്ടെയ്ൻമെന്റെ സോണുകളിൽ ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINATON, KERALA, TAMILANSU, KARNATAKA, COVID, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.