പാമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് (എയ്ഡഡ്) കോളേജിൽ കമ്മ്യൂണിറ്റി (ഈഴവ വിഭാഗം), മാനേജ്മെന്റ് ക്വാട്ടകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബി.എ ഇംഗ്ലീഷ്, ബി.എ എക്കണോമിക്സ്, ബി.എസ്.സി മാത്തമാറ്റിക്സ്, ബി. കോം ആഫീസ് മാനേജ്മന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സുകൾ ആഗ്രഹിക്കുന്നവർ, എം.ജി യൂണിവേഴ്സിറ്റി ക്യാപ് അറിയിപ്പ് പ്രകാരം നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മുമ്പായി സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ക്യാപ് ആപ്ലിക്കേഷൻ ഫോം കോപ്പിയും സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.sntascpambanar.in) ലഭ്യമാണ്. ഫോൺ: 8281785499.