പൊൻകുന്നം : കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ 5 ന് അദ്ധ്യാപകദിനാഘോഷം സംഘടിപ്പിക്കും.വൈകിട്ട് 5 ന് ഓൺലൈനിലാണ് പരിപാടി. ഗുരു ശ്രേഷ്ഠ അവാർഡ് ലഭിച്ച സംസ്‌കാരവേദി ഇടുക്കി ജില്ലാ കൺവീനർ റോയി ജെ. കല്ലറങ്ങാട്ടിനെയും, യുവജന ക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യുവിനെയും ആദരിക്കും. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും.