SignIn
Kerala Kaumudi Online
Saturday, 30 March 2024 7.09 AM IST

ക്രിക്കറ്റിനോട് വിരോധം കാണിക്കാതെ താലിബാൻ; അഫ്ഗാൻ- ഓസ്‌ട്രേലിയ ടെസ്‌റ്റ് മത്സരത്തിന് അനുമതി നൽകി

afghan

കാബൂൾ: സ്‌പോർട്സ്, കല എന്നിവയോടൊക്കെ താലിബാനുള‌ള വിരോധം കുപ്രസിദ്ധമാണ്. അഫ്ഗാൻ ദേശീയ ഫുട്ബോൾ ടീമംഗങ്ങളുടെ കാൽ വെട്ടിക്കളഞ്ഞ ചരിത്രം പണ്ടുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ അധികാരത്തിലെത്തിയപ്പോൾ ആ നിലപാടിൽ ചെറിയ മാറ്റം താലിബാൻ വരുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സെപ്‌തംബറിൽ ഓസ്‌ട്രേലിയയുമായുള‌ള ഏക ക്രിക്കറ്റ് ടെസ്‌റ്റിന് അഫ്ഗാൻ ക്രിക്കറ്റ് അസോസിയേഷന് അനുമതി നൽകിയിരിക്കുകയാണ് അവർ.

നിലവിൽ നവംബർ 27ന് ഓസ്‌ട്രേലിയയിലെ ഹോബർട്ടിലാണ് ടെസ്‌റ്റ് മത്സരം തീരുമാനിച്ചിരിക്കുന്നത്. താലിബാനും തീവ്രവാദവുമൊന്നും ബാധകമല്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്ന് മുൻപ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

അഫ്ഗാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ ഇടപെടില്ലെന്നാണ് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളിലും അന്താരാഷ്‌ട്ര തലത്തിലും വൻ സ്വാധീനമാണ് നിലവിൽ അഫ്ഗാൻ ക്രിക്കറ്റ് ടീമിനുള‌ളത്. അതിനാൽ ടീമിനെതിരായ നടപടി തങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന സംശയത്താലാകണം ഈ തീരുമാനമെന്ന് കരുതുന്നു. എന്നാൽ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AFGHAN, TEST, TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.