കോട്ടയം : പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി. കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബി.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി.ബിനോയ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, കിസാൻസഭ മണ്ഡലം സെക്രട്ടറി പി.ബാബു, എം.കെ.രാധാകൃഷ്ണൻ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |