SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.28 PM IST

ഒ.പി.എസിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു

ops

ചെന്നൈ: അണ്ണാ ഡി.എം.കെ കോ-ഓർഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്ത് പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.

മരണ വിവരം അറിഞ്ഞ ഉടൻ പ്രതിപക്ഷ നേതാവ് പളനിസാമി ഉൾപ്പെടെ എല്ലാ അണ്ണാ ഡി.എം.കെ എം.എൽ.എമാരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആശുപത്രിയിൽ പോയി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നത്തെ സഭാ സമ്മേളനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രിമാരായ ദുരൈമുരുകൻ, ശേഖർബാപ്പു, സുബ്രഹ്മണ്യൻ, ഉദയനിധി സ്റ്റാലിൻ എം.എൽ.എ, ബി.ജെ.പി എം.എൽ.എ വനതി ശ്രീനിവാസൻ തുടങ്ങിയവരും ആശുപത്രിയിലെത്തി.

ഒ.പി.എസ് - വിജയലക്ഷ്മി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. തേനി എം.പി പി. രവീന്ദ്രനാഥ്, കവിത ഭാനു, ജയപ്രദീപ്.

ഒ.​പി.​എ​സി​നെ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​ചി​ന്ന​മ്മ​ ​എ​ത്തി

ചെ​ന്നൈ​:​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​റും​ ​ത​മി​ഴ്നാ​ട് ​മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​ഒ.​ ​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്റെ​ ​ഭാ​ര്യ​ ​വി​ജ​യ​ല​ക്ഷ്മി​യു​ടെ​ ​മ​ര​ണ​ത്തി​ൽ​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ക്കാ​ൻ​ ​വൈ​രം​ ​മ​റ​ന്ന് ​വി.​കെ.​ശ​ശി​ക​ല​ ​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ചൂ​ടു​പി​ടി​ച്ച​ ​രാ​ഷ്ട്രീ​യ​ ​ച​ർ​ച്ച​യ്ക്ക് ​ഇ​ത് ​വ​ഴി​യൊ​രു​ക്കി.​ ​പ​നീ​ർ​ ​ശെ​ൽ​വ​ത്തി​ന്റെ​ ​കൈ​ക​ളി​ൽ​ ​കൂ​ട്ടി​പ്പി​ടി​ച്ച് ​ആ​ശ്വ​സി​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ശ​ശി​ക​ല​ ​മ​ട​ങ്ങി​യ​ത്.​ ​ഒ.​പി.​എ​സി​ന്റെ​ ​മ​ക​ൻ​ ​ര​വീ​ന്ദ്ര​നാ​ഥും​ ​മു​ൻ​മ​ന്ത്രി​ ​ആ​ർ.​പി​ ​ഉ​ദ​യ​കു​മാ​റും​ ​അ​പ്പോ​ഴ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ജ​യ​ല​ളി​ത​യു​ടെ​ ​മ​ര​ണ​ശേ​ഷം​ ​ഒ.​പി.​എ​സ്,​ ​എ​ട​പ്പാ​ടി​ ​പ​ള​നി​സാ​മി​ ​സ​ഖ്യം​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യെ​ങ്കി​ലും​ ​ശ​ശി​ക​ല​ ​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ത് ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​പ​താ​ക​ ​വ​ച്ച​ ​കാ​റി​ലാ​ണ് ​എ​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​ഇ​വ​ർ​ ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​കാ​ല​ത്ത് ​ശ​ശി​ക​ല​യു​ടെ​ ​സ്വ​ത്തു​വ​ക​ക​ളും​ ​ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OPS WIFE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.