കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശഹത്യയാണ് 1921ൽ നടന്നതെന്നും കമ്മ്യൂണിസ്റ്റുകാർ ഈ കലാപത്തെ വികലമായി വ്യാഖ്യാനിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മലബാർ കലാപ ബലിദാനികൾക്കുള്ള സ്മരണാഞ്ജലി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വാരിയൻകുന്നനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നാളെ താലിബാനെയും ന്യായീകരിക്കും. മാർക്സിൽ നിന്ന് മൗദൂദിയിലേക്കാണ് സി.പി.എമ്മിന്റെ സഞ്ചാരം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആമുഖപ്രഭാഷണം നടത്തി.യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് പൊക്കിണാരി, ടി. ചക്രായുധൻ, വി.കെ.ജയൻ, പ്രശോഭ് കോട്ടുളി, സി.പി വിജയകൃഷ്ണൻ, നാരങ്ങയിൽ ശശിധരൻ, ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |