കൊച്ചി: ലോക നാളികേരദിനം നാളികേര വികസന ബോർഡ് ഇന്ന് ആഘോഷിക്കും. കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഒഫ് ഹോർട്ടിക്കൾച്ചർ (എം.ഐ.ഡി.എച്ച്) വിഭാഗവുമായി ചേർന്ന് ദേശീയതലത്തിൽ ഇന്നുച്ചയ്ക്ക് രണ്ടിന് വെബിനാർ നടക്കും. നയരൂപീകരണ വിദഗ്ദ്ധർ, കൃഷിക്കാർ, സംരംഭകർ, കയറ്റുമതി വ്യവസായികൾ, കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കൃഷി ഹോർട്ടിക്കൾച്ചർ വകുപ്പ് പ്രതിനിധികൾ മറ്റ് ഗുണഭോക്താക്കൾ എന്നിവർ സംബന്ധിക്കും.കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ മുഖ്യപ്രഭാഷണം നടത്തും. സഹ മന്ത്രിമാരായ ശോഭന കരന്ദ്ല, കൈലാസ് ചൗധരി, വകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാൾ തുടങ്ങിയവർ പ്രഭാഷണം നടത്തും.