SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.23 PM IST

സംസ്കൃത സർവകലാശാല ബിരുദ-ഡിപ്ലോമ പ്രവേശന അപേക്ഷ തീയതി നീട്ടി

sanskrit-

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ബിരുദഡിപ്ലോമ പ്രവേശന അപേക്ഷകളുടെ അവസാനതീയതി നീട്ടി. ബി.എ.സംസ്‌കൃതം (സാഹിത്യം, സാൻസ്‌ക്രിറ്റ് ആൻഡ് ഐ.ടി, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), സംഗീതം, നൃത്തം, ബി.എഫ്.എ (ചിത്രകല, ചുമർചിത്രകല,ശില്പകല) എന്നിവയിലേക്കും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാമിലേക്കുമുള്ള അപേക്ഷ സമർപ്പണ തീയതിയാണ് നീട്ടിയത്. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 4. മാർക്ക്‌ലിസ്റ്റ് അടക്കമുള്ള നിർദിഷ്ട രേഖകളുടെ പകർപ്പും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും പ്രാദേശിക കേന്ദ്രങ്ങളിൽ അതത് ഡയറക്ടർമാർക്കും, കാലടി മുഖ്യകേന്ദ്രത്തിൽ അതത് വകുപ്പദ്ധ്യക്ഷന്മാർക്കും സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 6 വരെയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.