കൊച്ചി: ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത് 747 പഠനമുറി. ഇതിൽ 277 എണ്ണം നിർമ്മിച്ചു കൈമാറി.വീടുകളിൽ പഠന സൗകര്യം കുറഞ്ഞ പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കായാണ് പദ്ധതി ആവിഷ്കരിച്ചത്.ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് പഠനമുറിക്കായി അപേക്ഷ നൽകാം. രണ്ട് ലക്ഷം രൂപ വരെയാണ് പഠനമുറി നിർമ്മാണത്തിനായി ലഭിക്കുക. നാലു ഘട്ടമായാണ് തുക അനുവദിക്കും.പോയവർഷം 520 വിദ്യാർത്ഥികൾക്ക് പഠനമുറി അനുവദിച്ചു. ഇതിൽ 444 പഠനമുറികളും നിർമ്മാണം പൂർത്തിയായി. 84 മുറികളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി അവസാന ഘട്ടത്തിലുള്ള പഠനമുറികളുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർ.