കോഴിക്കോട്: മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ താമസിക്കാൻ സ്വന്തമായി വീടില്ലാത്ത സാഹചര്യത്തിൽ വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ തങ്ങിയ കോഴിപ്പുറത്ത് മാധവമേനോനും പത്നി കുട്ടിമാളു അമ്മയും പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണെന്ന് നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു.
ഫോറസ്ട്രി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഡിറ്റോറിയത്തിൽ ഒരുക്കിയ കോഴിപ്പുറത്ത് മാധവമേനോൻ അൻപതാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോർഡ് ചെയർമാൻ അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.നിയാസ്, വി.അബ്ദുൽ റസാഖ്, പി.മമ്മദ് കോയ, ചോലക്കൽ രാജേന്ദ്രൻ, രാജേഷ് കീഴരിയൂർ, എൻ.ഷറിൽ ബാബു, ആർ.ഷഹിൻ. വി.ടി.നിഹാൽ, കണ്ടിയിൽ ഗംഗാധരൻ, എം.ടി.സേതുമാധവൻ, പുത്തുർ മോഹനൻ, അൽഫോൻസ മാത്യു എന്നിവർ സംസാരിച്ചു.