കൊച്ചി: കൊവിഡ് കാലം ജീവനക്കാരുടെ മാനസികനിലയെ ഏതുതരത്തിൽ ബാധിച്ചെന്ന് കണ്ടെത്താൻ കമ്പനികൾ ശ്രമിക്കണമെന്ന് എച്ച്.സി.എൽ ഇൻഫോസിസ്റ്റംസ് ലിമിറ്റഡ് മുൻ എക്‌സിക്യുട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രേംകുമാർ ശേഷാദ്രി നിർദ്ദേശിച്ചു.കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ടോക്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ 18 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ കൊവിഡുമായി ബന്ധപ്പെട്ട ആശങ്കയിൽ ഇന്ത്യ ഒന്നാമതാണ്. 65 ശതമാനത്തിലേറെ പേർക്കും ജോലിയിൽ പൂർണമായും വ്യാപൃതരാകാൻ സാധിച്ചിട്ടില്ല. മൂന്നിൽ രണ്ട് ജീവനക്കാരും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നവരാണ്.കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.നായർ ആമുഖപ്രസംഗം നടത്തി.