കാഠ്മണ്ഡു : അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകിട്ട് 4.45ന് കാഠ്മണ്ഡുവിലാണ് മത്സരം .സുനിൽ ഛെത്രിയാണ് ഇന്ത്യയെ നയിക്കുന്നത്. അടുത്ത മാസം തുടങ്ങുന്ന സാഫ് കപ്പിനുള്ള മുന്നോടിയായാണ് ഇന്ത്യ സൗഹൃദമത്സരത്തിൽ നേപ്പാളിനെ നേരിടുന്നത്. അഞ്ചാം തീയതി ഇന്ത്യയും നേപ്പാളും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. മലയാളി താരം സഹൽ ഇന്ത്യൻ ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |