മാഡ്രിഡ് : മെസിയ്ക്ക് പിന്നാലെ ആന്റോയിൻ ഗ്രീസ്മാനും ബാഴ്‌സലോണ വിട്ടു. തന്റെ പഴയ ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്മാൻ മടങ്ങിയത്. ഒരു വർഷത്തേക്കാണ് ലോൺ കാലാവധി.ഗ്രീസ്മാന് പകരം ബാഴ്‌സലോണ സെവിയ്യയുടെ മുന്നേറ്റതാരം ലൂക്ക് ഡി യോംഗിനെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചു.