SignIn
Kerala Kaumudi Online
Monday, 16 May 2022 7.49 PM IST

ഒരു ഭാഗത്തേക്ക് മാത്രം 5- 35 രൂപ വരെ വർദ്ധനവ് : പുതുക്കിയ ടോൾനിരക്ക് പ്രാബല്യത്തിൽ

toll-plaza

പുതുക്കാട്: വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 35 രൂപ വരെ വർദ്ധനവോടെ

പാലിയേക്കര ടോൾപ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ. ഇതോടെ കാർ, ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 75 രൂപയായിരുന്നത് 80 രൂപയായി.

ഒരു ദിവസത്തിനിടെ ഒന്നിലേറെ യാത്രകൾക്കുള്ള നിരക്ക് 110ൽ നിന്നും 120 രൂപയായി. മാസ നിരക്ക് 2,195 ൽ നിന്നും 2370 രൂപയായും വർദ്ധിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് പത്ത് രൂപ കൂടുതൽ (140 രൂപ) ചെലവഴിക്കണം. ലോറി - ബസ് എന്നീ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 20 രൂപ കൂടുതൽ ചെലവഴിക്കേണ്ടി വരും. നേരത്തെ 255 രൂപയായിരുന്നു ടോൾ.

നിരക്ക് വർദ്ധനവ് പ്രാബല്യത്തിലായെങ്കിലും കാര്യമായ പ്രതിഷേധമൊന്നും ടോൾ പ്ലാസയിൽ ഉണ്ടായില്ല. ലോറി ഓണേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ തിങ്കളാഴ്ച്ചയും, എ.ഐ.വൈ.എഫ് പ്രവർത്തകർ ഇന്നലെയും ടോൾ പ്ലാസയിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രമുഖ രാഷ്ട്രീയ കക്ഷിനേതാക്കളെല്ലാം പത്ര പ്രസ്താവനയിലൂടെ പ്രതിഷേധം ഒതുക്കുകയായിരുന്നു.

ടോൾ നിരക്ക് ഇങ്ങനെ

(പഴയത് ബ്രാക്കറ്റിൽ)

ചെറുകിട വാണിജ്യ വാഹനങ്ങൾ

ഒരു യാത്രയ്ക്ക് 140 രൂപ (130 രൂപ)

ദിവസം ഒന്നിലേറെ യാത്രകൾക്ക് 205 (190)

മാസ നിരക്ക് 4,145 ( 3,840)

ലോറി - ബസ്

ഒരു ഭാഗത്തേക്ക് 275 (255)

ദിവസം ഒന്നിലേറെ യാത്ര 415 ( 385)

മാസനിരക്ക് 8,285 (7,680)

മൾട്ടി ആക്‌സിൽ വാഹനങ്ങൾ

ഒരു ഭാഗത്തേക്ക് 445 ( 410)

ദിവസം ഒന്നിലേറെ യാത്ര 665 ( 615)

മാസനിരക്ക് 13,320 (12,345)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, TOLL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.