ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മുൻ നിരതാരങ്ങളായ നൊവാക്ക് ജോക്കോവിച്ച് , നവോമി ഒസാക്ക,അലക്സാണ്ടർ സ്വരേവ്,ആഷ്ലി ബാർട്ടി തുടങ്ങിയവർ ആദ്യ റൗണ്ടിൽ വിജയം നേടി. ഒന്നാം സീഡായ നൊവാക്ക് ആദ്യ റൗണ്ടിൽ ഡെന്മാർക്കിന്റെ ഹോൾജർ റൂനെയെ 6-1,7-6,6-2,6-1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. 145-ാം റാങ്കിലുള്ള 18കാരനായ റൂനെ രണ്ടാം സെറ്റിൽ പിന്നിലാക്കിയെങ്കിലും തുടർന്നുള്ള സെറ്റുകളിൽ പരിചയസമ്പത്തിന്റെ മികവിൽ നാെവാക്ക് വിജയം പിടിച്ചെടുക്കുകയായിരുന്നു.
നാലാം സീഡായ സ്വരേവ് 6-4,7-5,6-2 എന്ന സ്കോറിന് അമേരിക്കൻ താരം സാംക്വറിയെയാണ് തോൽപ്പിച്ചത്. വനിതാവിഭാഗം ടോപ് സീഡ് ആഷ്ലി ബാർട്ടി 6-1,7-6ന് റഷ്യൻ താരം വെരാ സ്വനരേവയെ കീഴടക്കി.മൂന്നാം സീഡ് നവോമി ഒസാക്ക 6-4,6-1ന് ചെക്ക് റിപ്പബ്ളിക്കിന്റെ മാരീ ബൗസ്കോവയെ തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |