പത്തനംതിട്ട : നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ റേഷൻ കാർഡിൽ തെറ്റുകൾ ഉണ്ടെങ്കിൽ (പേര്, വയസ്, ലിംഗം, വരുമാനം, വിലാസം മുതലായവ) അവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവു ചെയ്യുന്നതിനുമുളള അപേക്ഷകൾ അക്ഷയ സെന്റർ മുഖേന ഓൺലൈനായി ഇൗ മാസം 30നകം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. തുടർന്നും റേഷൻ കാർഡിൽ നിന്ന് കുറവ് ചെയ്യാതെ മരണപ്പെട്ട് പോയവരുടെ അടക്കമുളള റേഷൻ വിഹിതം അനർഹമായി കൈപ്പറ്റി വരുന്നുണ്ടെങ്കിൽ റേഷൻ വിഹിതത്തിന്റെ വിപണി വില ഈടാക്കുന്നതടക്കമുളള നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |