ന്യൂഡൽഹി: കോട്ടയം സ്വദേശിയായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ആരോപിച്ച് മലയാളി നഴ്സ് ഡൽഹി വസന്ത്കുഞ്ച് പൊലീസിൽ പരാതി നൽകി. ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന
കോട്ടയം സ്വദേശി 2014ൽ മുതൽ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ആരോപണ വിധേയനായ ആളിന്റെ മാതാവിനെ 2017ൽ ഒരാഴ്ചയോളം പരിചരിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പീഡനത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.