അമ്പലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് വാഴക്കുലയും കയറ്റിവന്ന മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30 ഓടെ ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വാഴക്കുലയും കയറ്റിവന്ന മിനിലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മറിയുകയായിരുന്നു. ഡ്രൈവർ തമിഴ്നാട് സ്വദേശി കനകരാജിനെ (43) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കുലകൾ റോഡിൽ ചിതറി വീണതിനാൽ അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.പുന്നപ്ര പൊലീസും, ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് വാഹനം റോഡരികിലേക്കു മാറ്റിയ ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചു.