തിരുവനന്തപുരം: ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി സമൻസ് നൽകാൻ നിയമനിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ശുപാർശയിലാണ് നിയമനിർമ്മാണം.
ക്രിമിനൽ നടപടി ചട്ടത്തിലെ 69, 91 വകുപ്പുകളിലാകും ഭേദഗതി. സാക്ഷികൾക്ക് തപാലിൽ സമൺസ് അയയ്ക്കുന്നതും വ്യക്തികളിൽ നിന്ന് കേസിന്റെ രേഖകളോ വസ്തുക്കളോ ഹാജരാക്കാൻ അറിയിപ്പ് നൽകുന്നതുമായും ബന്ധപ്പെട്ടതാണ് ഈ വകുപ്പുകൾ. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി സമൻസ് അയയ്ക്കാൻ പ്രത്യേക നിയമം വേണം. സംസ്ഥാന കോർട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് ശുപാർശ സമർപ്പിച്ചത്. നിയമം വന്നാൽ മേൽവിലാസത്തിലെയും മറ്റും പ്രശ്നങ്ങൾ മൂലം സമൺസ് മടക്കുന്നതിനും തപാലിൽ സമൺസ് അയയ്ക്കുന്നതിന്റെ സമയനഷ്ടത്തിനും പരിഹാരമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |