SignIn
Kerala Kaumudi Online
Wednesday, 18 May 2022 3.31 AM IST

' മക്കൾക്കൊപ്പം ' സാന്ത്വന പരിപാടി 5ന് സമാപിക്കും

dd

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാറിയ വിദ്യാഭ്യാസരീതിയിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനമേകാനും വീടുകളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ 'മക്കൾക്കൊപ്പം' എന്ന രക്ഷാകർത്തൃ ശാക്തീകരണപരിപാടി 5ന് സമാപിക്കും.

ജില്ലയിൽ അരലക്ഷത്തോളം രക്ഷിതാക്കൾ ഇതിനകം പരിപാടിയിൽ പങ്കാളികളായി. പരിശീലനം ലഭിച്ച 150ഓളം അദ്ധ്യാപകരും മനഃശാസ്ത്രവിദഗ്ദ്ധരുമടങ്ങുന്ന റിസോഴ്സ് സംഘങ്ങളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ 13 മേഖലകളിലെ വിവിധ സ്‌കൂളുകളിൽ നടന്ന പരിപാടികളിൽ മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, കെ. ആൻസലൻ, ഐ.ബി. സതീഷ്, അഡ്വ.ജി. സ്റ്റീഫൻ, അഡ്വ.വി.ജോയി, സി.കെ. ഹരീന്ദ്രൻ, കവി വി. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ ചെയർമാനായും ജില്ലാ വിദ്യാഭ്യാസ കൺവീനർ ജി. സുരേഷ് കൺവീനറുമായ സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.