കോവളം: ലയൺസ് ക്ലബ് ഒഫ് കോവളം സ്വാഗത് നഗർ റസിഡന്റ്സ് അസോസിയേഷൻ, കോവളം ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ, നെടുമങ്ങാട് അൽ-ഹിബ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടന്ന സൗജന്യ പ്രമേഹ രോഗനിർണയവും തിമിര ശസ്ത്രക്രിയാക്യാമ്പും കോവളം പെലീസ് എസ്.എച്ച്.ഒ ജി. പ്രൈജു ഉദ്ഘാടനം ചെയ്തു. കോവളം ശാഖയിൽ നടന്ന ക്യാമ്പിൽ ലയൺസ് ക്ലബ് പ്രസിഡന്റ് കോവളം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വിഷൻ ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ബി.എസ്.പ്രസാദ്, ടി.ബിജു, കോവളം സുകേശൻ,എസ്.സതീഷ് കുമാർ,ശ്രീനിവാസൻ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |