തിരുവനന്തപുരം: സ്‌പ്രിൻക്ലർ ഇടപാടിലെ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി. സ്‌പ്രിൻക്ലർ ഇടപാടിലൂടെ 1.80 ലക്ഷം പേരുടെ ഡാറ്റ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച പിണറായി സർക്കാർ വിദഗ്ദ്ധ സമിതികളെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് പകരം കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് എടുക്കേണ്ടത്. സ്‌പ്രിൻക്ലർ ഇടപാട് പുറത്തു വന്നത് മുതൽ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.