തിരുവനന്തപുരം: സാധുക്കളായ വിധവകൾ,നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്നതിന് വനിത ശിശു വികസന വകുപ്പ് ആവിഷ്കരിച്ച മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുളള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള അങ്കണവാടി, ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |