തിരുവനന്തപുരം: 2022 മാർച്ചിന് മുമ്പ് സംസ്ഥാനത്തെ ഒരുലക്ഷം വീടുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എനർജി മാനേജ്മെന്റ് സെന്ററിന്റെ ഗോ ഇലക്ട്രിക് കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ധന വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ബദൽ മാർഗമായാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലുള്ള 'ഗോ ഇലക്ട്രിക്"എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സി.ഇ.എസ്.എൽ മാനേജിംഗ് ഡയറക്ടർ മഹുവ ആചാര്യ തുടങ്ങിയവർ പങ്കെടുത്തു.