SignIn
Kerala Kaumudi Online
Thursday, 28 March 2024 5.38 PM IST

ചലച്ചിത്ര സംവിധായകൻ കെ.പി.പിള്ളയ്‌ക്ക് അന്ത്യാ‌ഞ്ജലി

k-p-pilla

കല്ലമ്പലം: പ്രശസ്ത സിനിമാസംവിധായകനും നാടകസംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി. പിള്ളയ്‌ക്ക് (91) അന്ത്യാഞ്ജലി. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2.30നായിരുന്നു അന്ത്യം. പരേതയായ സരസ്വതി അമ്മയാണ് ഭാര്യ. മക്കൾ: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കൾ: സാബു, പ്രദീപ്, ഗോപിനാഥൻ, ശശിധരൻ.

1970ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായി സിനിമാരംഗത്ത് കടന്നുവന്ന അദ്ദേഹം 1971ൽ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടർന്ന് മയിലാടുംകുന്ന്, ഇൻക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ, എന്നീ സിനിമകളിലും സഹസംവിധായകനായി.

1974ൽ നഗരം സാഗരം സംവിധാനം ചെയ്തു. 1975 ൽ വൃന്ദാവനം 1977ൽ അഷ്ടമുടിക്കായൽ, 1978ൽ കതിർ മണ്ഡപം, 1980ൽ പാതിരാ സൂര്യൻ,1981ൽ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു.

വർക്കല ചിലക്കൂർ കുടവറത്ത് പരേതരായ പരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ്. വർക്കല ശിവഗിരി, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ കാൺപൂർ, അംബാല, അലഹാബാദ്, തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. കലാരംഗത്തുള്ള നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K.P PILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.