ചാത്തന്നൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കൊട്ടിയം സ്റ്റേഷനിലെ എ.എസ്.ഐ ദിലീപ് അറസ്റ്റിൽ. മൂന്നുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊട്ടിയം പൊലീസ് സ്റ്റേഷനു സമീപം അഞ്ചുവയസുള്ള കുട്ടിയോടൊപ്പം താമസിക്കുന്ന യുവതിയുടെ വീടിനു നേരേ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായതിനെത്തുടർന്ന് കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഫോണിൽ അറിയിച്ച പരാതി രേഖപ്പെടുത്തിയ എ.എസ്.ഐ ദിലീപ് ഉടൻ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ തിരക്കിയ ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ എ.എസ്.ഐ.യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |