കൊല്ലം: കാറിൽ സഞ്ചരിച്ച് വാറ്റ് ചാരായ വില്പന തൊഴിലാക്കിയ യുവാക്കൾ പിടിയിൽ. പള്ളിമ സ്വദേശികളായ ഓണംപളളിൽ വീട്ടിൽ അഖിൽ (26), രാഹുൽ ഭവനിൽ രാഹുൽ (30) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്. പള്ളിമൺ വള്ളുവൻതറ ക്ഷേത്രത്തിന് സമീപമുളള റബ്ബർ തോട്ടത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് യുവാക്കളെയും ചാരായവും പിടികൂടിയത്. അബ്കാരി നിയമ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐമാരായ സജീവ്, രാജേന്ദ്രൻപിളള, സി.കെ. ബാബുരാജ്, എ.എസ്.ഐ നിസാമുദ്ദീൻ, സി.പി.ഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |