SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.32 PM IST

കെപിസിസി നേതൃത്വത്തിന് പിന്തുണ, അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ കെ സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം; നിലപാട് വ്യക്തമാക്കി താരിഖ് അൻവർ

tariq-anwar

ന്യൂഡൽഹി:ഡിസിസി അദ്ധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം തനിക്കെതിരെ പരാതിപ്പെട്ടവരോട് പരിഭവമില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.

ഡിസിസി പട്ടികയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കെ സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TARIQ ANWAR, K SUDAKARAN, OOMMENCHANDY, RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.