ഗുവാഹത്തി: അസാമിലെ ദേശീയോദ്യാനത്തിൽ നിന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ഒറാംഗ് നാഷണൽ പാർക്കിന്റെ പേര് ഒറാംഗ് നാഷണൽ പാർക്ക് എന്ന് മാറ്റാനുളള തീരുമാനം അസാം മന്ത്രിസഭ പാസാക്കി.
പേര് മാറ്റണമെന്ന് നിരവധി സംഘടനകൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണിതെന്നാണ് സർക്കാർ വിശദീകരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടേയും തേയില തൊഴിലാളികളുടേയും ആവശ്യം കൂടി പരിഗണിച്ചാണ് പേര് മാറ്റിയതെന്നും സർക്കാർ അറിയിച്ചു. ദറാംഗിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന 79.28 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പാർക്കിനെ 1999ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 2001ൽ തരുൺ ഗൊഗോയ് സർക്കാരാണ് രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന് നാമകരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |