SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 PM IST

നാനിയുടെ അമ്മയായി മാലപാർവതി

​​​​​

aa

ടോളിവുഡിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ച് മാലപാർവതി

ശിവ നിർവാണ സംവിധാനം ചെയ്ത നാനി ചിത്രം ടക്ക് ജഗദിഷിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ട്രെയ്‌ലറിൽ നാനിയോടൊപ്പം നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ സ്വന്തം മാല പാർവതിയാണ്. അമ്മയുടെയും മകന്റെയും കഥ പറയുന്ന ടക്ക് ജഗദിഷിൽ ശക്തമായ അമ്മ വേഷമാണ് മാല പാർവതി അവതരിപ്പിക്കുന്നത്. സിനിമയിലെ നിർണായക കഥാപാത്രത്തെയാണ് മാല പാർവതി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ശിവ നിർവാണ പറയുന്നു. ടക്ക് ജഗദിഷയുടെ ട്രെയ്‌ലർ ഇതിനോടകം അറുപത് ലക്ഷം പേരാണ് കണ്ടത്. സെപ്തംബർ 10 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ എത്തുന്ന ടക്ക് ജഗദിഷ് മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു.തെലുങ്ക് ചിത്രമായ ടക്ക് ജഗദിഷിന് വേണ്ടി ഒന്നരവർഷമായി കാത്തിരിക്കുകയായിരുന്നു മാല പാർവതി.

ശക്തമായ അർജുനമ്മ

നാനി അവതരിപ്പിക്കുന്ന ജഗദീഷ് എന്ന കഥാപാത്രത്തിന്റെ അമ്മ അർജുനമ്മ എന്ന വേഷമാണ് ടക്ക് ജഗദിഷിൽ ഞാൻ ചെയ്യുന്നത്. തെലുങ്കിൽ ഇതിന് മുൻപ് ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ശക്തമായ കഥാപാത്രം ഇതാദ്യമാണ്.മുഴുനീള കഥാപാത്രം. അമ്മയും മകനുമായുള്ള ബന്ധം പറയുന്ന സിനിമയാണ്. വലിയ കുടുംബത്തിലുള്ള അമ്മയും അഞ്ച് മക്കളും അച്ഛനും അവർക്കിടയിലെ ചില സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. തെലുങ്കിൽ ചുരുങ്ങിയ സിനിമകളിൽ മാത്രമായിരിക്കും അമ്മ കഥാപാത്രങ്ങൾക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കുക. നസീർ സാറാണ് ഭർത്താവിന്റെ വേഷത്തിൽ. തെലുങ്കിലെ സൂപ്പർതാരങ്ങളായ നാനി, ജഗപതി ബാബു , ഐശ്വര്യ രാജേഷ് , രോഹിണി ,ഋതു വർമ തുടങ്ങി ഒട്ടേറെ മുൻനിര താരങ്ങൾ അഭിനയിക്കുന്ന കുടുംബ ചിത്രമാണ് ടക്ക് ജഗദിഷ്.

വിളി വന്നത്

അശ്വിൻ ശരവണൻ സാർ സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രം ഗെയിം ഓവറിൽ തപ്‌സി പന്നുവിനൊപ്പം ചെറിയ റോളിൽ അഭിനയിച്ചിരുന്നു. അത് കണ്ട് നാനിയാണ് ക്ഷണിക്കുന്നത്. മലയാളത്തിൽ എന്റെ ഒട്ടുമിക്ക സിനിമകളും അവർ കണ്ടിട്ടുണ്ട്. ഇഷ്‌ക് ,കൂടെ ,ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് അവ.അതിലെ പ്രകടനം ഇഷ്ടമായതുകൊണ്ട് മാത്രമാണ് അവർ ഇത്ര ശക്തമായ കഥാപാത്രം എന്റെ കൈയിൽ ധൈര്യമായി ഏൽപിച്ചത്.

ഭാഷ പഠിച്ചു

തെലുങ്കായതുകൊണ്ട് ആദ്യം പരിഭ്രമം ഉണ്ടായിരുന്നു. പിന്നീട് ഒരു പെൺകുട്ടിയെ കൂടെ നിറുത്തി പഠിച്ചു . ഭാഷ പഠിച്ചപ്പോൾ തന്നെ ആത്മവിശ്വാസം വന്നു. ഡബ് ഞാനല്ല ചെയ്തത്.


നാനിയുമായുള്ള കെമിസ്ട്രി

വളരെ പ്രൊഫഷനായ ആക്ടറാണ് നാനി. സ്‌നേഹത്തോടെ എല്ലാവരോടും സംസാരിക്കുകയും ഇടപെഴകുകയും ചെയുന്ന വ്യക്തിത്വമാണ് നാനിയുടേത്. അതുകൊണ്ട് തന്നെ നാനിയുമായുള്ള കെമിസ്ട്രി പെട്ടെന്ന് ഓകെയായി. ഞങ്ങൾക്കിടയിലെ ഇമോഷണൽ രംഗങ്ങളെ അത് ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യം എനിക്ക് ഇത്ര വലിയ കഥാപാത്രം ചെയ്യാൻ സാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു.

ഭീഷ്മ പർവ്വം

മമ്മൂട്ടി, അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. എറണകുളമാണ് ലൊക്കേഷൻ. തമിഴിൽ വിഷ്ണു വിജയ് യ്‌ക്കൊപ്പം അഭിനയിച്ച എഫ് ഐ ആർ റിലീസിന് ഒരുങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALA PARVATHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.