മാതമംഗലം: വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അരവഞ്ചാൽ കാഞ്ഞിരപ്പൊയിലിലെ സി. നിശാന്തിന്റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണം ആരംഭിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്.
സഹായ നിധിയിലേക്കുള്ള ആദ്യ തുക മാതമംഗലം കൂട്ടായ്മയ്ക്കു വേണ്ടി രമേശൻ ഹരിത കൈമാറി. സി.പി.എം പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലൻ തുക ഏറ്റുവാങ്ങി. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്തംഗം പി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം രജനി മോഹൻ, കെ.വി. വിജയൻ, കെ.വി. ഗോവിന്ദൻ, പെരിങ്ങോം ഹാരിസ്, കെ.വി. അജയൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |