കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കോൺഗ്രസ് ആസ്ഥാന മന്ദിരമാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിൽ തുറന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുനടന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജില്ലയിലെ മുതിർന്ന പ്രധാന പാർട്ടി ഭാരവാഹികൾ മാത്രമാണ് എത്തിയത്. പ്രത്യേക പാസ് മുഖേന പ്രവേശനം ക്രമീകരിച്ചിരുന്നു.
ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളിൽ നിന്നും തത്സമയം ഉദ്ഘാടന നടപടികൾ വീക്ഷിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി തോമസ് എം.എൽ.എ, എം.കെ. രാഘവൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി. സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |