SignIn
Kerala Kaumudi Online
Thursday, 28 March 2024 4.31 PM IST

യൂണിവേഴ്‌സിറ്റി ജീവനക്കാർ സമരം ശക്തമാക്കും

mg

കോട്ടയം: എം.ജി സർവകലാശാല ജീവനക്കാരുടെ അവകാശങ്ങളെ ചവിട്ടിയരച്ചു മുന്നോട്ട് പോയാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു പറഞ്ഞു. എംപ്ലോയീസ് യൂണിയന്റെ അനിശ്ചിത കാല സമരം ആറാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ, മുൻ സിൻഡിക്കേറ്റ് അംഗം ജോർജ് വർഗീസ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി കെ.വി ബോബിൻ, അഷറഫ് പറപ്പള്ളി, സോജോ തോമസ്, സഞ്ജയ് എസ് നായർ എന്നിവർ പങ്കെടുത്തു. മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ നേതാക്കൾ ധർണ്ണ നടത്തി. പ്രതിഷേധക്കാർ അഡ്മിൻ ബ്ലോക്കിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. സമരത്തിന് പിന്തുണയുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനും ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും ഇന്ന് സമരപന്തലിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, STRIKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.