തൃശൂർ : ഐക്കൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ തൃശൂർ വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.വി. സിന്ധുവിനെ ആദരിച്ചു. കൂർക്കഞ്ചേരിയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ജോർജ്ജ് കാക്കശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആനന്ദ പ്രസാദ് തേറയിൽ ഉപഹാര സമർപ്പണം നടത്തി. മുൻ കൗൺസിലർ കെ.എ. സിദ്ധാർത്ഥൻ മാസ്റ്റർ, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, പി.എൻ. ശക്തിധരൻ എന്നിവർ സംസാരിച്ചു. ധർമ്മദേവൻ തേറയിൽ ഔഷധ കിറ്റ് നൽകി സ്വീകരിച്ചു. അബൂബക്കർ കൂർക്കഞ്ചേരി സ്വാഗതവും ഡോ. അമൽ തേറയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |