SignIn
Kerala Kaumudi Online
Friday, 19 April 2024 7.17 AM IST

നാളികേര ഉല്പാദനത്തിൽ രാജ്യം ഒന്നാമത്

coconut

കൊച്ചി: നാളികേരത്തിന്റെ ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും ലോകത്തിൽ ഏറ്റവും മുന്നിലാണ് ഇന്ത്യയെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമർ പറഞ്ഞു. ആഗോള നാളികേര ഉല്പാദനത്തിന്റെ 34 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഒഫ് ഹോർട്ടികൾച്ചർ വിഭാഗത്തിന്റെയും നാളികേര വികസന ബോർഡിന്റെയും നേതൃത്വത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020-21ലെ ഇന്ത്യയുടെ ഉൽപാദനം 21207 മില്യൺ നാളികേരവും ഉല്പാദനക്ഷമത ഹെക്ടറിന് 9687 നാളികേരവുമാണ്. കേന്ദ്ര കൃഷികർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലജെ, കൈലാസ് ചൗധരി, കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാൾ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COCONUT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.