പ്രമാടം : ഹരിയാനയിലെ കർണാലിൽ നടന്ന കർഷക പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ കർഷകൻ സുശീൻ കാജൽ മരിച്ചതിൽ പ്രതിഷേധിച്ച് കർഷക സംഘം പ്രമാടം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ..ജയൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം മേഖലാ സെക്രട്ടറി കെ.പ്രകാശ് കുമാർ, പി.എസ്.ഗോപി , ജിനു.ഡി.രാജ്, പി.എൻ.സദാശിവൻ, സുകുമാരപണിക്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |