ചിറ്റൂർ: പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും ഓരോ പ്രദേശങ്ങളുടെയും സംസ്ക്കാരങ്ങളെ ഉൾകൊണ്ടുമാവണം ടൂറിസം പദ്ധതികൾ നടപ്പിലാക്കേണ്ടതെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ചിറ്റൂർ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ആന്റ് റിസേർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചകൾ കാണുക മാത്രമല്ല ടൂറിസം, പ്രദേശത്തെ സൗകര്യങ്ങൾ അനുഭവിക്കുക കൂടിയാണ്. അതിന ഇത്തരം സൊസൈറ്റികൾ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടി ബ്രോഷർ പ്രകാശനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇ.എൻ.സുരേഷ് ബാബു അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ ലോഗോ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |